മൂവാറ്റുപുഴ: മൊബൈൽ ഫോണും ജാതിക്കയും മോഷ്ടിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. മുളവൂർ പേഴയ്ക്കാപ്പിള്ളി കാരയിൽ കിയാർക്കുടി വീട്ടിൽ അനന്തു (22), പഴയിടത്ത് വീട്ടിൽ അൽത്താഫ് (20), മേനാൻ തുണ്ടത്തിൽ വീട്ടിൽ നിബിൻ ജോസഫ് (22) എന്നിവരെയാണ് വാഴക്കുളം പൊലീസ് അറസ്റ്റ് ചെയ്തത്.
മംഗലത്ത്നട ജംഗ്ഷന് സമീപത്തുള്ള വീടിന്റെ പോർച്ചിൽ ചാക്കിൽ കെട്ടി സൂക്ഷിച്ചിരുന്ന ജാതിക്കയാണ് മോഷ്ടിച്ചത്. ആവോലിയിൽ അന്യസംസ്ഥാനത്തൊഴിലാളിയുടെ ചാർജ് ചെയ്യാൻ വച്ചിരുന്ന മൊബൈൽ ഫോണുംപണവും രേഖകളും വസ്ത്രങ്ങളും സൂക്ഷിച്ചിരുന്ന രണ്ടു ബാഗുകളും സംഘം മോഷ്ടിക്കുകയായിരുന്നു. എസ്.എച്ച്.ഒ എസ്.സതീഷ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷത്തിലാണ് പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |