തിരുവനന്തപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലെ ശ്രീകണ്ഠേശ്വരം മഹാദേവക്ഷേത്രത്തിൽ പുതിയ മേൽശാന്തിയായി (നമ്പി) അക്കരദേശി ഐക്യ സമൂഹാംഗവും ദക്ഷിണ കന്നഡ കൊക്കട ഗ്രാമം അരുമണി കുടുംബാംഗവുമായ അവിനാഷ് അരുമണി ശ്രീനിവാസൻ ചുമതലയേറ്റു. നിലവിലെ നമ്പി പ്രദീപ് ശബരായ സ്ഥാനമൊഴിയുന്ന ഒഴിവിലാണ് പുതിയ നിയമനം. ക്ഷേത്ര തന്ത്രി വഞ്ചിയൂർ അത്തിയറ മഠം നാരായണരു രാമരുവിന്റെ കാർമ്മികത്വത്തിൽ കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് ദീപാരാധനയ്ക്കുശേഷം മേൽശാന്തിയെ അവരോധിച്ചു. തുടർന്ന് ശ്രീകോവിലിനുള്ളിൽ പ്രവേശിച്ച പുതിയ മേൽശാന്തി നിവേദ്യം നടത്തി. മൂന്നുവർഷം നീളുന്ന വരുന്ന ഒരു മുറ കാലത്തേക്കാണ് നിയമനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |