വിഴിഞ്ഞം: ദേശീയ മാരിടൈം സുരക്ഷയോടനുബന്ധിച്ച് ഉന്നതല സംഘം വിഴിഞ്ഞത്തെത്തി. ദേശീയ മാരിടൈം സുരക്ഷ കോ ഓർഡിനേറ്റർ റിട്ട. വൈസ് അഡ്മിറൽ അശോക് കുമാറിന്റെ നേതൃത്വത്തിൽ ക്യാപ്ടൻ ശ്രീധർ ടാറ്റ, കൊച്ചി സതേൺ നേവൽ കമാൻഡിൽ നിന്നുള്ള സുമീത് കപൂർ, ക്യാപ്ടൻ ജോസ്, മൻപ്രീത് സിംഗ് എന്നിവരുൾപ്പെട്ട സംഘമാണ് എത്തിയത്. വിഴിഞ്ഞം തുറമുഖ വാർഫ്, നിർമാണം പുരോഗമിക്കുന്ന രാജ്യാന്തര തുറമുഖം, കോസ്റ്റ് ഗാർഡ് സ്റ്റേഷൻ എന്നിവ സന്ദർശിച്ച സംഘം ബന്ധപ്പെട്ട സുരക്ഷാ ഏജൻസി ഉന്നത ഉദ്യോഗസ്ഥ സംഘവുമായി യോഗം ചേർന്ന് ക്രമീകരണങ്ങൾ വിലയിരുത്തി. കേരള മാരിടൈം ബോർഡ് ചെയർമാർ എൻ.എസ്.പിള്ള, സിഇഒ ടി.പി. സലീം കുമാർ, ഡെപ്യൂട്ടി ഡയറക്ടർ ക്യാപ്ടൻ ഹരി അച്യുത വാര്യർ, പോർട്ട് ഓഫീസർ ക്യാപ്ടൻ സെജോ ഗോർഡിയസ്, വിഴിഞ്ഞം തുറമുഖ പർസർ വിനുലാൽ എന്നിവരടക്കമുള്ളവർ ഒപ്പമുണ്ടായിരുന്നു. ഇന്ന് ചീഫ് സെക്രട്ടറി തല ചർച്ചയ്ക്ക് ശേഷം മടങ്ങും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |