തിരുവനന്തപുരം: ടെക്നോപാർക്കിൽ പുതിയ ഓഫീസ് ആരംഭിച്ച് സെക്വാറ്റോ. ടെലികോം, ബാങ്കിംഗ്, ഇൻഷ്വറൻസ്, ഹെൽത്ത് കെയർ, എഡ്യുക്കേഷൻ തുടങ്ങിയ മേഖലകളിലെ ചെറുകിട ഇടത്തരം സംരംഭങ്ങൾക്കാവശ്യമായ സോഫ്റ്റ്വെയർ സേവനങ്ങളുമായി പ്രവർത്തിക്കുന്ന ഐ.ടി.കമ്പനിയാണിത്.
നിള ബിൽഡിംഗിൽ ജിടെക് സെക്രട്ടറിയും ടാറ്റാ എലക്സി സെന്റർ ഹെഡുമായ വി. ശ്രീകുമാർ ഒാഫീസ് പ്രവർത്തനോദ്ഘാടനം നിർവഹിച്ചു. ഐ.ടി പാർക്ക്സ് സി.ഇ.ഒ ജോൺ എം. തോമസ്, ഇൻആപ്പ് സി.ഇ.ഒയും നാസ്കോം എസ്.എം.ഇ കൗൺസിൽ മെമ്പറുമായി വിജയകുമാർ, സെക്വാറ്റോ ഡയറക്ടർമാരായ റോബിൻ പണിക്കർ, മാത്യു ചെറിയാൻ, ജിടെക് ഭാരവാഹികൾ, റോട്ടറി ക്ലബ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
ടെക്നോപാർക്കിലെ ഒാഫീസിൽ ഒന്നര വർഷത്തിനുള്ളിൽ 100 ജീവനക്കാരെ കൂടി നിയമിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്. വൈകാതെ കൊച്ചിയിലും ബാംഗ്ലൂരിലും കമ്പനിയുടെ ഡെവലപ്പ്മെന്റ് സെന്ററുകൾ ആരംഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |