തിരുവനന്തപുരം: കേരളത്തിലെ പൊതുപ്രവർത്തകർക്ക് എന്നും ആവേശം പകരുന്ന ധന്യമായ പൊതുജീവിതത്തിന്റെ ഉടമയായിരുന്നു പട്ടം താണുപിള്ളയെന്ന് കോൺഗ്രസ് നേതാവ് വി.എം. സുധീരൻ പറഞ്ഞു. പട്ടം താണുപിള്ള ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ശ്രീവരാഹം പട്ടം സമാധിയിൽ നടന്ന 52ാം പട്ടം അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.രക്ഷാധികാരി എസ്.വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ടി.ശരത്ചന്ദ്രപ്രസാദ്, മണക്കാട് സുരേഷ്, മണക്കാട് രാജേഷ്, ശ്രീവരാഹം സുരേഷ്, സി.രാമചന്ദ്രൻ നായർ,ഗിരിപ്രസാദ്,ജയൻ,കളിയിൽ സുരേഷ്,സുനിൽ,പട്ടത്തിന്റെ കുടുംബാംഗങ്ങളായ പത്മ എസ്.നായർ, ഇന്ദുമതി അമ്മ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |