കടയ്ക്കാവൂർ: ഭാര്യ ജോലി ചെയ്യുന്ന പച്ചക്കറിക്കടയിൽ അതിക്രമിച്ചു കയറി ഭാര്യയെ ഉപദ്രവിച്ച പ്രതി പിടിയിൽ. അഞ്ചുതെങ്ങ് നെടുംതോപ്പ് പുരയിടം വീട്ടിൽ സന്തോഷാണ് (40) അറസ്റ്റിലായത്. ഇക്കഴിഞ്ഞ 8ന് രാവിലെ 8നായിരുന്നു സംഭവം. പച്ചക്കറിക്കടയിൽ അതിക്രമിച്ച് കയറി ഭാര്യയെ ചീത്ത വിളിക്കുകയും ഭീഷണിപ്പെടുത്തുകയും തറയിൽ ചവിട്ടിതള്ളിയിട്ട് വെട്ടുകത്തി കൊണ്ട് വെട്ടാൻ ശ്രമിക്കുകയും ചെയ്യുകയായിരുന്നു. കടയിൽ ജോലി ചെയ്യുന്ന മറ്റ് സ്ത്രീകളെയും സന്തോഷ് ഉപദ്രവിച്ചു.
അഞ്ചുതെങ്ങ് പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ചന്ദ്രദാസ്, ജി.എസ്.ഐ സജീവ്,ജി.എസ്.സി.പി.ഒ മനോജ്, സി.പി.ഒമാരായ വിനോദ്, ഷിജു എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |