തൃക്കാക്കര: രൂപമാറ്റം വരുത്തിയ 44 ഇരുചക്ര വാഹന ഡ്രൈവർമാർക്കെതിരെ നടപടി സ്വീകരിച്ച് എറണാകുളം മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം. അപകടകരമായ രീതിയിൽ വാഹനമോടിച്ച 10 പേർക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്. ഇരുചക്ര വാഹനങ്ങൾ കൂടുതലായി അപകടത്തിൽപ്പെടുന്ന സാഹചര്യത്തിൽ സംസ്ഥാന ട്രാൻസ്പോർട്ട് കമ്മിഷണറുടെ നിർദേശ പ്രകാരമാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തിയത്. ഇരുചക്ര വാഹനങ്ങളാണ് പരിശോധനയിൽ പിടിക്കപ്പെട്ടത്. സിഗ്നൽ തെറ്റിച്ചു വാഹനമോടിക്കുക, അമിത വേഗം തുടങ്ങിയവയ്ക്കാണ് കേസ്. വരും ദിവസങ്ങളിലും ജില്ലയിൽ പരിശോധന കർശനമാക്കാനാണ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |