തിരുവനന്തപുരം : ശ്രീസത്യ സായി ഓർഫനേജ് ട്രസ്റ്റ് കേരള നിംസ് മെഡിസിറ്റിയുമായി സഹകരിച്ച് നടപ്പാക്കുന്ന സൗജന്യ വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ പദ്ധതിയായ സായി കിരണിന് നാളെ തുടക്കമാകും. ഉച്ചയ്ക്ക് 12ന് നിംസിൽ നടക്കുന്ന പരിപാടി ഗോവ ഗവർണർ അഡ്വ.പി.എസ്. ശ്രീധരൻ പിള്ള നിർവഹിക്കും. സത്യസായി ട്രസ്റ്റ് ചെയർപേഴ്സൺ ജസ്റ്റിസ്.എ.ലക്ഷ്മിക്കുട്ടി,എക്സിക്യൂട്ടീവ് ഡയറക്ടർ കെ.എൻ.ആനന്ദകുമാർ ഫൗണ്ടർ നിംസ് മെഡിസിറ്റി മാനേജിംഗ് ഡയറക്ടർ എം.എസ്.ഫൈസൽ ഖാൻ തുടങ്ങിയവർ പങ്കെടുക്കും.നറുക്കെടുപ്പിലൂടെയായിരിക്കും വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി രോഗികളെ തിരഞ്ഞെടുക്കുന്നത്. നിർദ്ധനരായ രോഗികൾക്ക് പദ്ധതിയിലേക്ക് അപേക്ഷിക്കാം.കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0471 2721422, 9946480139
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |