തിരുവനന്തപുരം:അന്താരാഷ്ട്ര കലാകാരന്മാർ അണിനിരക്കുന്ന ഗ്രേറ്റ് ബോംബെ സർക്കസ് ഇന്ന് മുതൽ പുത്തരിക്കണ്ടം മൈതാനത്ത് തുടങ്ങും.വേൾഡ് സർക്കസ് മത്സരത്തിൽ വെങ്കലം നേടിയ എത്യോപ്യൻ കലാകാരൻമാർ ഇന്ത്യയിൽ ആദ്യമായി ഗ്രേറ്റ് ബോംബെ സർക്കസിന്റെ വേദിയിലെത്തും.ഡബിൽ പോൾ ആക്ട്, ക്ളബ് ജഗ്ളിംഗ്,റോളർ ആക്ട്,ഡയബോളോ,ജിംനാസ്റ്റിക് കണ്ടാജിയൻ ആക്ട് തുടങ്ങിയവയാണ് പ്രധാന ഇനങ്ങൾ. മണിപ്പൂരിൽ നിന്നുള്ള കലാകാരന്മാരുടെ വിസ്മയിപ്പിക്കുന്ന പ്രകടനവും പ്രധാന ആകർഷണമാണ്.കാണികളെ അമ്പരിപ്പിക്കാൻ ഡോഗ്സ് അക്രോബാറ്റ്, ഡന്റൽ ബാലൻസ്, ബാലൻസ് ഇൻ ട്രപ്പീസ് തുടങ്ങിയവയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഉച്ചയ്ക്ക് 1, വൈകിട്ട് 4, രാത്രി 7 എന്നിങ്ങനെയാണ് പ്രദർശനങ്ങൾ. 100, 200, 300, 400 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |