തിരുവനന്തപുരം:തിരുവനന്തപുരം താലൂക്ക് എൻ.എസ്.എസ് വനിത യൂണിയൻ ക്ഷേമസമിതിയുടെ വാർഷിക പൊതുയോഗം താലൂക്ക് യൂണിയൻ പ്രസിഡന്റും എക്സിക്യുട്ടീവ് കൗൺസിൽ അംഗവുമായ എം.സംഗീത്കുമാർ ഉദ്ഘാടനം ചെയ്തു.സമിതി പ്രസിഡന്റ് ഈശ്വരിയമ്മ അദ്ധ്യക്ഷത വഹിച്ചു.സാക്ഷരത മിഷൻ ഡയറക്ടർ എ.ജി.ഒലീന മുഖ്യപ്രഭാഷണം നടത്തി.ആറ്റുകാൽ ദേവീ ക്ഷേത്ര ട്രസ്റ്റ് പ്രഥമ വനിത അദ്ധ്യക്ഷ എ.ഗീതാകുമാരിയെ ആദരിച്ചു. താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് എം.വിനോദ് കുമാർ,സെക്രട്ടറി വിജു.വി.നായർ,വനിത യൂണയൻ വൈസ് പ്രസിഡന്റ് ശ്രീരഞ്ജിനിയമ്മ,ക്ഷേമസമിതി വൈസ് പ്രസിഡന്റ് സുമതിക്കുട്ടിയമ്മ,വനിത യൂണിയൻ വനിത ക്ഷേമസമിതി സെക്രട്ടറി എൻ.ലീലാ കരുണാകരൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |