SignIn
Kerala Kaumudi Online
Thursday, 19 September 2024 4.36 AM IST

നെയ്യാർമേളയ്ക്ക് ഇന്ന് തിരി തെളിയും

Increase Font Size Decrease Font Size Print Page

നെയ്യാറ്റിൻകര: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി നെയ്യാറ്റിൻകര ഏരിയാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഓണാഘോഷവും വ്യാപാരമേളയും ആറാലുംമൂട് അഡ്വ. തലയൽ കേശവൻ നായർ നഗറിൽ ഇന്ന് മുതൽ 18 വരെ നടക്കും. മേളയുടെ ഭാഗമായി ഗാനമേള, കുടുംബശ്രീ അംഗങ്ങളുടെ കായിക മത്സരങ്ങൾ, മിമിക്സ് കോമിക്‌ഷോ, നെയ്യാർമേള അവാർഡ് നൈറ്റ്, കവിയരങ്ങ്, നവീനവിൽ കലാമേള, സംഗീതകച്ചേരി, കർണ്ണാട്ടിക് സംഗീതം, ദേശഭക്തിഗാനവും ഓണപ്പാട്ടും വർണോത്സവം, കഥാപ്രസംഗം, പകൽവീട് അമ്മമാരുടെ കലാപരിപാടികൾ, സാംസ്ക്കാരിക സദസ്സ് എന്നിവ നടക്കും.

നെയ്യാർമേളയോടനുബന്ധിച്ച് ഇന്ന് വൈകിട്ട് 3ന് ബൈക്ക് റാലി, 4ന് പതാക ഉയർത്തൽ വ്യാപാരി വ്യവസായി സമിതി ഏരിയാ പ്രസിഡന്റ് എം. സുരേഷ് കുമാർ നിർവഹിക്കും. മേളയുടെ ഉദ്ഘാടനം മന്ത്രി വി. ശിവൻകുട്ടി നി‌ർവഹിക്കും. എം.എൽ.എമാരായ സി.കെ. ഹരീന്ദ്രൻ, കെ. ആൻസലൻ, സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ എന്നിവർ പങ്കെടുക്കും. 4ന് നടക്കുന്ന നെയ്യാർമേള അവാർഡ് നൈറ്റ് വൈകിട്ട് 5ന് മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്യും. തുടർന്ന് നടക്കുന്ന മലബാർ ഭക്ഷ്യമേള ജില്ലാ മർക്കന്റൈയിൽ സഹകരണസംഘം പ്രസിഡന്റ് വി. പാപ്പച്ചൻ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള പത്രസമ്മേളനത്തിൽ നഗരസഭാ ചെയർമാൻ പി.കെ. രാജമോഹൻ, സി.പി.എം ഏരിയാസെക്രട്ടറി ടി. ശ്രീകുമാർ, നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ. ഷിബു, സമിതി സെക്രട്ടറി ഷാനവാസ്, സമിതി ജില്ലാ കമ്മിറ്റി അംഗങ്ങളായ പി. പ്രദീപ്, പി. ബാലചന്ദ്രൻ നായ‌ർ, മൊബൈൽ ഫോൺ വ്യാപാരി വ്യവസായ സമിതി ജില്ലാ ജോയിന്റ് സെക്രട്ടറി എം. രാജ്‌മോഹൻ, ഒഡേസ സുരേഷ് എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.