തിരുവനന്തപുരം: സാംസ്കാരിക വകുപ്പിന്റെ നേതൃത്വത്തിലുള്ള ശ്രീനാരായണ അന്തർദേശീയ പഠന കേന്ദ്രത്തിനുവേണ്ടി മ്യൂസിയം പരിസരത്തുള്ള ഗുരുദേവ ശില്പത്തിൽ മന്ത്രി ജി. ആർ. അനിലിന്റെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി. എം.എൽ.എമാരായ കടകംപള്ളി സുരേന്ദ്രൻ, വി.കെ. പ്രശാന്ത്, ഡെപ്യൂട്ടി മേയർ പി.കെ. രാജു, ശ്രീനാരായണ അന്തർദേശീയ പഠന കേന്ദ്രം ഡയറക്ടർ ഡോ. എസ്. ശിശുപാലൻ, പാളയം ഇമാം ഡോ. പി.സി. സുഹൈബ് മൗലവി, പത്രാധിപർ കെ. സുകുമാരൻ സ്മാരക തിരുവനന്തപുരം യൂണിയൻ സെക്രട്ടറി ആലുവിള അജിത്ത്, കുമാരനാശാൻ ദേശീയ സാംസ്കാരിക ഇൻസ്റ്റിറ്റ്യൂട്ട് സെക്രട്ടറി വി. ജയപ്രകാശ്, ഡോ. പല്പു സ്മാരക യൂണിയൻ പ്രസിഡന്റ് ഉപേന്ദ്രൻ കോൺട്രാക്ടർ എന്നിവർ പുഷ്പാർച്ചന നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |