കൂത്തുപറമ്പ്: പാനൂർ പാലത്തായിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ ഇതര സംസ്ഥാന തൊഴിലാളിയിൽ നിന്നും 400 ഗ്രാം കഞ്ചാവ് പിടികൂടി. ജാർഘണ്ഡ് ദേവ്ഗർ ജില്ലയിലെ പത്താൽജോർ സ്വദേശി ഇ. നൂറൂൽ ഹഖിനെ (42) എക്സൈസ് ഇൻസ്പെക്ടർ അറസ്റ്റ് ചെയ്തു
ഉത്തര മേഖലാ ജോയിന്റ് എക്സൈസ് കമ്മിഷണർ സ്ക്വാഡ് അംഗം പി. ജലിഷിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. കൂത്തുപറമ്പ് എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ കെ.ഷാജിയുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രിവന്റീവ് ഓഫീസർമാരായ നജീബ്, അശോകൻ, സിവിൽ എക്സൈസ് ഓഫിസർമാരായ ഷാജി അളോക്കൻ, ബിജേഷ്, പ്രജീഷ് കോട്ടായി, പ്രനിൽ കുമാർ, സുബിൻ, വനിത സി.ഇ.ഒ പ്രസന്ന എന്നിവരും റെയ്ഡിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |