ശിവഗിരി: ശിവഗിരി മഠത്തിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ശിവഗിരി ശാരദാദേവി സന്നിധിയിലെ നവരാത്രി മണ്ഡപത്തിൽ സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ നിന്നും വിവിധ കലാപരിപാടികൾ അവതരിപ്പിക്കുന്നു. കോട്ടയം മുണ്ടക്കയം എ.ജി.എം. കോളേജിലെ അമ്പതില്പരം വിദ്യാർഥികൾ സർവ്വമത പ്രാർത്ഥനാ സദസ്സ് നയിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. ഗിരിജ പ്രസാദ് നേതൃത്വം നൽകി. ശിവഗിരി ശ്രീനാരായണ സ്കൂൾ ഓഫ് നഴ്സിംഗ് കോളേജ്, എന്നിവിടങ്ങളിലെ വിദ്യാർത്ഥികളും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ഇന്ന് രാവിലെ 9ന് തൃശൂർ കൊടുങ്ങല്ലൂർ പുനർജനി കലാകൂട്ടായ്മ ഗുരുദേവകൃതികളുടെ ആലാപനം.
30ന് രാവിലെ9.30ന്സൗന്ദര്യ ലഹരി പാരായണം, വൈകിട്ട് 6.30ന്ശിവഗിരി ശ്രീനാരായണ സീനിയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളുടെ കലാപരിപാടികൾ. ഒക്ടോബർ 2 ന്ഗുരുദേവ പഠനകേന്ദ്രം പൂത്തോട്ടയുടെ ഗുരുദേവകൃതികൾ, ഓച്ചിറ ശ്രീശാരദേശ്വരി ഭജൻസിന്റെ സംഗീതാർച്ചന. വൈകിട്ട് 6.30ന് വർക്കല ജി.ടി ഫൗണ്ടേഷന്റെ ഭക്തി ഗാനമേള.3ന് രാവിലെ 9.30ന്കാളിദാസൻ വ്യാസൻ തിരുവനന്തപുരം അവതരിപ്പിക്കുന്ന സോപാന സംഗീതം, കീബോർഡ് , വൈകുന്നേരം 6.30ന് വർക്കല മയൂഖയുടെ ഭരതനാട്യം. 4ന് വൈകുന്നേരം 5ന്ശിവഗിരി ഭജൻസ്, ടി.ജി. ശിവദാസനും സംഘവും നയിക്കും. 4ന് രാവിലെ 11ന് കോട്ടയം തൃക്കോതമംഗലം ഇന്ദ്രാജാ രമേശിന്റെ ഡാൻസ്. വൈകുന്നേരം 3.30ന് വിനീത വിനോജ്, കൈതവനം ആലപ്പുഴയുടെ ഗുരുദേവകൃതികളുടെ കച്ചേരി. 6.30ന്അദ്വൈത് കരുനാഗപ്പള്ളിയുടെ ഭരതനാട്യം, 8ന്അപർണ രാജിന്റെ ദേവി സ്തുതി. 5ന് രാവിലെ 10ന് ആലപ്പുഴ രാഗരമണിയം സംഗീത വിദ്യാലയത്തിന്റെ സംഗീത സദസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |