SignIn
Kerala Kaumudi Online
Thursday, 19 September 2024 4.31 PM IST

ഇരുപത്തെട്ടാം ഓണാഘോഷത്തിനിടെ യുവാവിനെ മർദ്ദിച്ചവർ അറസ്റ്റിൽ

Increase Font Size Decrease Font Size Print Page
yuva

കിളിമാനൂർ: ഇരുപത്തെട്ടാം ഓണാഘോഷത്തിനിടയിൽ യുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച സഹോദരങ്ങൾ അറസ്റ്റിലായി. കോവളം,മുട്ടയ്ക്കാട് പാറവിള വീട്ടിൽ വിഷ്ണു (27), വിജീഷ് (23) എന്നിവരാണ് കിളിമാനൂർ പൊലീസിന്റെ പിടിയിലായത്.

ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രി 9ഓടെയായിരുന്നു സംഭവം.മലയ്ക്കൽ തെന്നൂരിലുള്ള ബന്ധു വീട്ടിലെത്തിയ സഹോദരന്മാർ വീടിന് സമീപത്തെ ജംഗ്ഷനിലെ ഇരുപത്തെട്ടാം ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന സിനിമാറ്റിക് ഡാൻസ് കണ്ടുനിന്നവരുമായി തർക്കത്തിലേർപ്പെടുകയും അടിപിടിയിൽ കലാശിക്കുകയുമായിരുന്നു.

ഇവരെ പിന്തിരിപ്പിക്കാൻ ചെന്ന തെന്നൂർ സ്വദേശി ആർ.രതീഷിനെ പ്രതികളിൽ ഒരാൾ കമ്പി കൊണ്ട് തലയ്ക്കടിക്കുകയും ഒഴിഞ്ഞുമാറിയതിനാൽ കൺപുരികത്ത് അടിയേൽക്കുകയുമായിരുന്നു. നിലത്തു വീണ രതീഷിനെ പ്രതികൾ ചേർന്ന് ക്രൂരമായി മർദ്ദിച്ചു. തുടർന്ന് റൂറൽ എസ്.പി ശില്പയുടെ നിർദേശാനുസരണം എസ്.എച്ച്.ഒ സനൂജ്,എസ്.ഐ വിജിത് കെ.നായർ, എസ്.സി.പി.ഒ ബിനു, ഷംനാദ്,സി.പി. ഒ സോജു എന്നിവരുടെ നേതൃത്വത്തിൽ പ്രതികളെ പിടികൂടുകയായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.