SignIn
Kerala Kaumudi Online
Thursday, 19 September 2024 2.53 PM IST

ഡി.വൈ.എഫ്.ഐ കാൽനട പ്രചാരണ ജാഥകൾ ആരംഭിച്ചു

Increase Font Size Decrease Font Size Print Page

തിരുവനന്തപുരം: 'തൊഴിലില്ലായ്‌മക്കെതിരെ മതനിരപേക്ഷ ഇന്ത്യക്കായി, യുവജന മുന്നേറ്റം"എന്ന മുദ്രാവാക്യമുയർത്തി ഡി.വൈ.എഫ്.ഐ സംഘടിപ്പിക്കുന്ന ദേശീയ ക്യാമ്പയിന്റെ ഭാഗമായി ജില്ലയിൽ 19 ബ്ലോക്ക് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ കാൽനട പ്രചാരണ ജാഥകൾ സംഘടിപ്പിക്കും.മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ജാഥകളാണ് നിശ്‌ചയിച്ചിട്ടുള്ളത്. നെയ്യാറ്റിൻകര ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിക്കുന്ന ജാഥ മാരായമുട്ടത്ത് ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി ഡോ.ഷിജൂഖാൻ ജാഥാ ക്യാപ്‌ടൻ കെ.സുജിത്തിന് പതാക കൈമാറി ഉദ്ഘാടനം ചെയ്‌തു.നാളെ സമാപന യോഗം ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി.വസീഫ് ഉദ്ഘാടനം ചെയ്യും.വരും ദിവസങ്ങളിൽ വർക്കല,നെടുമങ്ങാട്, വഞ്ചിയൂർ,പാറശാല,വെഞ്ഞാറമൂട്,കാട്ടാക്കട,വെള്ളറട,കഴക്കൂട്ടം,മംഗലപുരം, വിളപ്പിൽ, പേരൂർക്കട,കോവളം,ചാല,വിതുര,ആറ്റിങ്ങൽ എന്നിവിടങ്ങളിൽ വിവിധ ബ്ലോക്ക് കമ്മിറ്റികൾ സംഘടിപ്പിക്കുന്ന ജാഥകൾ സി.പി.എം,ഡി.വൈ.എഫ്.ഐ നേതാക്കൾ ഉദ്ഘാടനം ചെയ്യും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.