തിരുവനന്തപുരം: നാഷണൽ കോളേജിൽ ' ഇൻസൈറ്റോ നാഷണൽ 2022 ' ന്റെ ഭാഗമായി കേരള സ്റ്റാർട്ടപ്പ് മിഷൻ ടെക്നോപാർക്ക് സി.ഇ.ഒ അനൂപ്. പി. അംബിക കോമേഴ്സ് മാനേജ്മന്റ് വിദ്യാർത്ഥികളുമായി തന്റെ അനുഭവങ്ങൾ പങ്കുവച്ചു. നാഷണൽ കോളേജിൽ സംഘടിപ്പിച്ച നാലാമത്തെ മുഖാമുഖ സംവാദ പരിപാടിയിൽ മനാറുൽ ഹുദാ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി ഡോ. അഹമ്മദ് സക്കീർ ഹുസൈൻ അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ ഡോ.എസ്.എ. ഷാജഹാൻ, ഡിപ്പാർട്ട്മെന്റ് ഓഫ് കൊമേഴ്സ് മേധാവി ഫാജിസാ ബീവി .എസ്, ഡിപ്പാർട്ട്മെന്റ് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് മേധാവി ഷിബിത ബി.എസ്, ഐ.ക്യു.എ.സി കോ ഓർഡിനേറ്റർ ഷബീർ അഹമ്മദ് .എൻ, വൈസ് പ്രിൻസിപ്പൽ ജസ്റ്റിൻ ഡാനിയൽ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |