തിരുവനന്തപുരം: കേരളത്തിലെ ഭരണ - സാംസ്കാരിക - വിദ്യാഭ്യാസ മണ്ഡലങ്ങളിൽ പുരോഗമനപരമായ നിരവധി മാറ്റങ്ങൾക്ക് നേതൃത്വം നൽകിയ പി.ടി. ഭാസ്കരപ്പണിക്കരുടെ ജന്മശതാബ്ദിയുടെ ഭാഗമായി ഒരുവർഷം നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾക്ക് അദ്ദേഹത്തിന്റെ ജന്മദിനമായ ശനിയാഴ്ച തുടക്കം കുറിക്കും. അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ശിഷ്യന്മാരും തേക്കുംമൂട്ടിലെ വക്കം മൗലവി ഹാളിൽ വൈകിട്ട് നാലിന് ഒത്തുചേരും.
ഡോ.വി.കെ. ദാമോദരന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനം മുൻ രാജ്യസഭാംഗം സി.പി. നാരായണൻ ഉദ്ഘാടനം ചെയ്യും. മുൻ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ്, ഡോ.ബി.എസ്. ബാലചന്ദ്രൻ, ഡോ.കെ.കെ. കൃഷ്ണകുമാർ, ഡോ.സി.പി. അരവിന്ദാക്ഷൻ, ഡോ. യൂനുസ് കുഞ്ഞ്, പ്രൊഫ.ജി. ആൽബി, പി.ആർ. ജയപാലൻ തുടങ്ങിയവർ പങ്കെടുക്കും. പി. ചന്ദ്രശേഖരൻ എഴുതിയ ' ജാബാലാ ഇതി ഉവാച ' എന്ന ചരിത്രഗ്രന്ഥം യോഗത്തിൽ പ്രകാശനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |