തിരുവനന്തപുരം: വക്കം ഖാദറിന്റെ സ്മരണാർത്ഥം പാളയം നന്ദാവനത്ത് നിർമ്മിച്ച ഐ.എൻ.ഐ വക്കം ഖാദർ നാഷണൽ ഫൗണ്ടേഷന്റെ ആസ്ഥാന മന്ദിരോദ്ഘാടനവും ഐ.എൻ.ഐ വക്കം ഖാദർ സ്മാരക പുരസ്കാരവിതരണവും 23ന് വൈകിട്ട് 4ന് അയ്യങ്കാളി ഹാളിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും. ഈ വർഷത്തെ ഐ.എൻ.ഐ വക്കം ഖാദർ സ്മാരക പുരസ്കാരം പ്രസ്ക്ലബിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് എം.എം.ഹസൻ പ്രഖ്യാപിച്ചു. മതമൈത്രിക്ക് വേണ്ടിയുള്ള വിലപ്പെട്ട സേവനങ്ങളും സാമൂഹ്യ- ജീവകാരുണ്യ മേഖലകളിൽ മഹത്തരമായ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുകയും ചെയ്യുന്ന എം.എ.യൂസഫലിക്കാണ് പുരസ്കാരം.വാർത്താസമ്മേളനത്തിൽ വർക്കിംഗ് പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ,ജനറൽ സെക്രട്ടറി എം.എം.ഇക്ബാൽ, ട്രഷറർ ബി.എസ്.ബാലചന്ദ്രൻ എന്നിവർ പങ്കെടുത്തു. മന്ത്രിമാരായ കെ.രാജൻ, വി.ശിവൻകുട്ടി, ആന്റണി രാജു, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, പി.കെ.കുഞ്ഞാലിക്കുട്ടി എം.എൽ.എ, ഡോ.ശശി തരൂർ എം.പി, മേയർ ആര്യ രാജേന്ദ്രൻ, എം.ഇ.എസ് പ്രസിഡന്റ് ഫസൽ ഗഫൂർ, കൗൺസിലർ പാളയം രാജൻ എന്നിവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |