തിരുവനന്തപുരം:കേന്ദ്രസഹമന്ത്രി നിസിത് പ്രമാണിക് കാര്യവട്ടത്തെ സായ് എൽ.എൻ.സി.പി.ഇ നാഷണൽ സെന്റർ ഒഫ് എക്സലൻസ് കാമ്പസ് സന്ദർശിച്ചു. ദേശീയ അന്തർദേശീയ മത്സരങ്ങൾക്ക് വേണ്ടി തയ്യാറെടുക്കുന്ന കായികതാരങ്ങളേയും പരിശീലകരുമായി അദ്ദേഹം ആശയവിനിമയം നടത്തി. നാഷണൽ ഗെയിംസ്, ഖേലോ ഇന്ത്യ ഗെയിംസ് തുടങ്ങിയവയിൽ പങ്കെടുത്ത താരങ്ങളെ അദ്ദേഹം അനുമോദിച്ചു. എൽ.എൻ.സി.പി.ഇയിൽ മികച്ച പരിശീലനം ലഭിക്കുന്നുണ്ടെന്ന് കായിക താരങ്ങൾ മന്ത്രിയെ അറിയിച്ചു. തുടർന്ന് എൽ.എൻ.സി.പി.ഇ മൈതാനത്ത് നടന്ന യോഗ, ലെസിം ഡാൻസ്, കളരിപ്പയറ്റ് എന്നിവയുടെ പ്രദർശനവും മന്ത്രി വീക്ഷിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |