തിരുവനന്തപുരം: സിഡാക്കിന്റെ കീഴിലുള്ള തിരുവനന്തപുരത്തെ ഇ.ആർ ആൻഡ് ഡി.സി.ഐ ഇൻസ്റ്റിറ്യൂട്ട് ഒഫ് ടെക്നോളജിയിൽ ഫുൾടൈം എംടെക്കിന് ഒഴിവുള്ള സീറ്റിലേക്ക് വാക്ക്-ഇൻ-അഡ്മിഷൻ നടത്തും.വി.എൽ.എസ്.ഐ ആൻഡ് എംബെഡഡ് സിസ്റ്റംസ്,സൈബർ ഫോറൻസിക്സ് ആൻഡ് ഇൻഫർമേഷൻ സെക്യൂരിറ്റി എന്നീ എംടെക് കോഴ്സുകളിലേക്കാണ് ഒഴിവ്. രണ്ട് വർഷത്തെ മൊത്തം ഫീസ് 2,85000 രൂപയാണ്. ബന്ധപ്പെട്ട വിഷയത്തിലെ എൻജിനീയറിംഗ് ബാച്ചിലർ ബിരുദം 60% മാർക്കോടെ ജയിച്ചിരിക്കണം. പിന്നാക്കവിഭാഗക്കാർക്ക് 54% വും, പട്ടികജാതി/ വർഗ വിഭാഗത്തിന് പാസ് മാർക്കും മതിയാകും. മികച്ച നിലവാരം പുലർത്തുന്നവർക്ക് പഠന ശേഷം സിഡാക്കിൽ തന്നെയോ മറ്റു മികച്ച കമ്പനികളിലോ പ്ലേസ്മെന്റിന് അവസരം ലഭിക്കും.ഫോൺ:8547897106, ഇ-മെയിൽ: erdciit@cdac.in , വെബ്സൈറ്റ്: erdciit.ac.in
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |