തൃക്കാക്കര: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ പാലക്കാട് തേൻകുറിശ്ശി തെക്കുംപുറം വീട്ടിൽ ഷിബു (32)വിനെ തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ സ്വദേശിനിയായ യുവതിയെ മാട്രിമോണിയൽ സൈറ്റ് വഴി പരിചയപ്പെട്ട പ്രതി എറണാകുളത്തേക്ക് കൂട്ടിക്കൊണ്ടുവന്ന് പടമുകളിലെ വാടക വീട്ടിൽ താമസിച്ചുവരികയായിരുന്നു. മദ്യപിച്ചു വന്ന് ദേഹോപദ്രവം ഏൽപ്പിക്കുകയും പലവട്ടം പീഡിപ്പിക്കുകയും ചെയ്തെന്ന യുവതിയുടെ പരാതിയെ തുടർന്ന് ഒളിവിൽ പോയ പ്രതിയെ തൃക്കാക്കര സി.ഐ ആർ.ഷാബു.എസ്.ഐ.മാരായ അനീഷ് പി.ബി, റോയ് കെ പൊന്നൂസ്, റഫീഖ്, വനിതാ പൊലീസ് ഓഫീസർ രജിത എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘമാണ് പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |