തിരുവനന്തപുരം: നവംബർ ഒന്നിലെ ലഹരി വിരുദ്ധ ശൃംഖലയുമായി ബന്ധപ്പെട്ട് സംഘാടക സമിതി യോഗം നാളെ രാവിലെ 10ന് തമ്പാനൂർ മാഞ്ഞാലിക്കുളം ശിക്ഷക് സദനിൽ ചേരും. ഉന്നത, സാങ്കേതിക,പൊതുവിദ്യാഭ്യാസ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ,കോർപ്പറേഷൻ പരിധിയിലെ സ്കൂൾ, കോളേജ്,ഐ.ടി.ഐ,പോളിടെക്നിക് പ്രിൻസിപ്പൽ/ പ്രഥമാദ്ധ്യാപകർ,വിദ്യാർത്ഥി സംഘടനാ പ്രതിനിധികൾ,കോളേജ് യൂണിയൻ ഭാരവാഹികൾ തുടങ്ങിയവർ സംഘാടക സമിതിയിൽ പങ്കെടുക്കണം.ഡി.ജി.പി,എക്സൈസ് കമ്മീഷണർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ,മേയർ,വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ (കോർപ്പറേഷൻ) എന്നിവരും പങ്കെടുക്കും. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും ലഹരി വിരുദ്ധ ശൃംഖല വിജയിപ്പിക്കാനുള്ള പ്രവർത്തനത്തിൽ പങ്കാളികളാകണമെന്ന് മന്ത്രിമാരായ വി.ശിവൻകുട്ടിയും ആർ.ബിന്ദുവും അഭ്യർത്ഥിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |