SignIn
Kerala Kaumudi Online
Thursday, 19 September 2024 10.31 AM IST

ടൂറിസം ക്ലബ് അംഗങ്ങൾക്ക് മന്ത്രി റിയാസിന്റെ 'ബിഗ് സല്യൂട്ട് '

Increase Font Size Decrease Font Size Print Page

തിരുവനന്തപുരം: റിവൈവ് ഡെസ്റ്റിനേഷൻ പദ്ധതിയുടെ ഭാഗമായ ആക്കുളം ടൂറിസ്റ്റ് വില്ലേജ് കഠിനാദ്ധ്വാനത്തിലൂടെ മനോഹരമാക്കിയ ടൂറിസം ക്ലബ് അംഗങ്ങൾക്ക് സല്യൂട്ട് നൽകി മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ആക്കുളം ടൂറിസ്റ്റ് വില്ലേജിൽ നടന്ന അനുമോദന ചടങ്ങിലാണ് അദ്ദേഹം കുട്ടികൾക്ക് അഭിനന്ദനങ്ങൾ നേർന്നത്. ഇവരുടെ പ്രയത്നത്തിലൂടെ ഖജനാവിന് ലാഭമായത് 3,10,000 രൂപയാണ്.

കേരള ടൂറിസത്തിന്റെ ബ്രാൻഡ് അംബാസഡർമാരായ ടൂറിസം ക്ലബ് അംഗങ്ങൾ സംസ്ഥാനത്തിന്റെ ഭാവിനിർണയിക്കുന്നതിൽ നിർണ്ണായക പങ്കുവഹിക്കുന്നവരാണെന്ന് മന്ത്രി പറഞ്ഞു. കുട്ടികളുടെ കലാപരവും സാങ്കേതികപരവുമായ കഴിവുകൾ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് ഉപയോഗിക്കുന്ന പദ്ധതിയാണ് റിവൈവ് ഡെസ്റ്റിനേഷൻ. ആക്കുളം ടൂറിസ്റ്റ് സെന്ററിന്റെ ചുറ്റുമതിലിൽ ആക്കുളത്തിന്റെ ചരിത്രമടങ്ങിയ ചിത്രങ്ങൾ വരച്ചതും കേന്ദ്രത്തിലെ കേടായ വിളക്കുകളും മറ്റ് ഇലക്ട്രിക് ജോലികളും പൂർത്തിയാക്കിയതും ടൂറിസം ക്ലബ് അംഗങ്ങളാണ്. മികച്ച പ്രകടനം കാഴ്ചവച്ച ടൂറിസം ക്ലബ് അംഗങ്ങൾക്കുള്ള സർട്ടിഫിക്കറ്റുകളും പ്രശംസാഫലകവും മന്ത്രി വിതരണം ചെയ്തു. വിനോദസഞ്ചാര വകുപ്പ് ഡയറക്ടർ പി.ബി .നൂഹ്, ഡി.റ്റി.പി.സി സെക്രട്ടറി ഷാരോൺ തുടങ്ങിയവരും പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.