തിരുവനന്തപുരം: സാഹിത്യകാരന്മാർ നിർഭയമായ രചനകളിലൂടെ സാമൂഹിക മാറ്റത്തിനു വേണ്ടി പ്രയത്നിക്കണമെന്ന് സി.പി.ഐ നേതാവ് സി.ദിവാകരൻ പറഞ്ഞു. ശാന്താ തുളസീധരന്റെ ഒരു കൊറോണിയൽ കാലം (നോവൽ), ഒരു പെണ്ണ് പ്രണയിക്കുമ്പോൾ (കവിത), കൊപ്പര (നോവൽ) എന്നീ കൃതികളുടെ പ്രകാശനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പ്രോഗ്രസീവ് റൈറ്റേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ എസ്.ഹനീഫാ റാവുത്തർ അദ്ധ്യക്ഷത വഹിച്ചു.കവി പ്രഭാവർമ്മ,എഴുത്തുകാരൻ വി.കെ.ഷാജി, ആകാശവാണി വാർത്താ അവതാരക സുഷമ, പ്രോഗ്രസീവ് റൈറ്റേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ഡോ. വള്ളിക്കാവ് മോഹൻദാസ് , നടൻ കൊല്ലം തുളസി, എഴുത്തുകാരി ദുർഗ മനോജ്, പൂവറ്റൂർ ബാഹുലേയൻ എന്നിവർ സംസാരിച്ചു. ഗ്രന്ഥ കർത്താവും പി.ഡബ്ലിയു.എ ജില്ലാ സെക്രട്ടറിയുമായ ശാന്താതുളസീധരൻ മറുപടി പ്രസംഗം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |