തിരുവനന്തപുരം: ചുമട്ടുതൊഴിലാളികളുടെ തൊഴിലും കൂലിയും സംരക്ഷിക്കുക, പെൻഷൻ നഷ്ടപ്പെടാതിരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടുക, ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ചുമട്ടുതൊഴിലാളി ഫെഡറേഷൻ ( എ.ഐ.ടി.യു.സി ) നവംബർ നാലിന് സെക്രട്ടേറിയറ്റ് ധർണ നടത്തും. ധർണ വിജയിപ്പിക്കാൻ ആൾ കേരള ഹെഡ്ലോഡ് വർക്കേഴ്സ് യൂണിയൻ ( എ.ഐ.ടി.യു.സി ) ജില്ലാ കൺവെൻഷൻ തീരുമാനിച്ചു. തമ്പാനൂർ സുഗതൻ സ്മാരകത്തിൽ ചേർന്ന കൺവെൻഷൻ ചുമട്ടുതൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി ) സംസ്ഥാന ജനറൽ സെക്രട്ടറി കെ. വേലു ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാർ, ഫെഡറേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി പി.എസ്. നായിഡു, കെ. നിർമ്മല കുമാർ, സുന്ദരേശൻനായർ, എസ്.ആർ. വിജയൻ, ടി.എസ്. ബിനുകുമാർ, മുഹമ്മദ് റാഫി എന്നിവർ സംസാരിച്ചു. ആര്യനാട് രാമചന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സജാദ് നന്ദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |