തിരുവനന്തപുരം: ആദർശവും സത്യസന്ധതയും മുറുകെപ്പിടിച്ച നേതാവായിരുന്നു ആർ .ശങ്കരനാരായണൻ തമ്പിയെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. കേരള നിയമസഭയുടെ ആദ്യത്തെ സ്പീക്കറും കമ്മ്യൂണിസ്റ്റ് നേതാവുമായ ആർ. ശങ്കരനാരായണൻ തമ്പിയുടെ 33-ാം ചരമവാർഷികത്തിൽ പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ ' ഇന്ത്യൻ ജനാധിപത്യം നേരിടുന്ന ഭീഷണികൾ ' എന്ന വിഷയത്തിൽ എയ്ഡെം മാനേജിംഗ് ഡയറക്ടർ വെങ്കിടേഷ് രാമകൃഷ്ണൻ പ്രഭാഷണം നടത്തി. ആർ. പാർവതി ദേവി, മാദ്ധ്യമപ്രവർത്തക സരിത മോഹനൻ ഭാമ, ഒലീന എസ്. തമ്പി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |