തിരുവനന്തപുരം: ചുമട്ടുതൊഴിലാളി എന്നാണോ ജോലിയിൽ നിന്ന് വിരമിക്കുന്നത് അന്നുമുതലുള്ള പെൻഷൻ നൽകണമെന്ന് ബി.എം.എസ് ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ശിവജി സുദർശൻ ആവശ്യപ്പെട്ടു.ചുമട്ട് തൊഴിലാളി നിയമം കർശനമായി നടപ്പിലാക്കുക,ക്ഷേമനിധി ബോർഡിൽ ബി.എം.എസ് പ്രതിനിധിയെ ഉൾപ്പെടുത്തുക തുടങ്ങി ആവശ്യങ്ങളുന്നയിച്ച് ജില്ലാ ജനറൽ മസ്ദൂർ സംഘം സെക്രട്ടേറിയറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ബി.എം.എസ് ജില്ലാ സെക്രട്ടറി കെ.ജയകുമാർ മുഖ്യപ്രഭാഷണം നടത്തി.ബി.പുരുഷോത്തമൻ അദ്ധ്യക്ഷത വഹിച്ചു.അജികുമാർ,സി.ജ്യോതിഷ് കുമാർ, ഇ.വി.ആനന്ദ്, എസ്.ജയശങ്കർ, ഗോവിന്ദ് ആർ.തമ്പി, ഡി.കുഞ്ഞുമോൻ, ബി,സതികുമാർ, എം.സനൽകുമാർ, എ. മധു, സി. പ്രമോദ്, റ്റി.രാഗേഷ്, എം.എൻ.വിജേഷ്കുമാർ,എസ് ശ്രീകുമാർ, കെ.വിജയകുമാർ, രാജശേഖരൻ, ഗോപകുമാർ, തുളസീധരൻ, മണികണ്ഠൻ, വിജയൻ, സന്തോഷ്, ഗിരീഷ്കുമാർ, കൃഷ്ണൻകുട്ടി, എസ്.ആർ രാജേഷ്, ചന്ദ്രൻ, സാബു, സുഭാഷ്, രാജേഷ്, രവികുമാർ, ചന്തു തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |