ശ്രീകാര്യം: മുൻ കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്ക്കർ ചെമ്പഴന്തി ഗുരുകുലത്തിലെ ശ്രീനാരായണ ഗുരുദേവന്റെ ജന്മഗൃഹമായ വയൽവാരം വീട് സന്ദർശിച്ച് പുഷ്പാർച്ചന നടത്തി.കേരള സന്ദർശനത്തിന്റെ ഭാഗമായി ചെമ്പഴന്തി ഗുരുകുലത്തിലെത്തിയ മുൻ കേന്ദ്രമന്ത്രിയെ ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദയുടെ നേതൃത്വത്തിൽ സ്വീകരിച്ചു.തുടർന്ന് ഗുരുകുലത്തിലെ വയൽവാരം വീട്ടിലെത്തി ഗുരുദേവ വിഗ്രഹത്തിൽ പുഷ്പാർച്ചന നടത്തി. നവോത്ഥാന നായകനും ആധുനിക കേരളത്തിന്റെ ശില്പിയുമാണ് ശ്രീനാരായണ ഗുരുദേവനെന്ന് സന്ദർശക ഡയറിയിൽ കുറിക്കുകയും ഗുരുകുലത്തിന്റെ പ്രവർത്തനങ്ങളെ സംബന്ധിച്ച് ശുഭാംഗാനന്ദ സ്വാമിയുമായി ആശയവിനിമയം നടത്തുകയും ചെയ്തു.ചെമ്പഴന്തി വാർഡ്കൗൺസിലർ ചെമ്പഴന്തി ഉദയൻ, ബി.ജെ.പി.സംസ്ഥാന, ജില്ലാ ഭാരവാഹികൾ എന്നിവരുമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |