തിരുവനന്തപുരം: നിയമവ്യവസ്ഥയും ശിക്ഷാരീതികളും കുറ്റകൃത്യങ്ങളിൽപ്പെടുന്നവരെ സാമൂഹിക പ്രതിബദ്ധതയുള്ളവരാക്കി മാറ്റുന്നതാകണമെന്ന് മന്ത്രി ആർ.ബിന്ദു.സാമൂഹ്യനീതി വകുപ്പിന്റെയും കെൽസയുടെയും സംയുക്താഭിമുഖ്യത്തിൽ ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യരുടെ ജന്മദിനമായ 15 മുതൽ ചരമ ദിനമായ ഡിസംബർ നാല് വരെയുള്ള പ്രൊബേഷൻ പക്ഷാചരണം വെള്ളാർ ക്രാഫ്റ്റ് വില്ലേജിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. പ്രൊബേഷൻ നിയമം, നിർവഹണം തുടങ്ങി വിവിധ മേഖലകളിൽ വിദഗ്ദ്ധർ വിഷയങ്ങൾ അവതരിപ്പിച്ചു.എം.വിൻസന്റ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. സാമൂഹിക നീതി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, ഡയറക്ടർ എം.അഞ്ജന, ജില്ലാ കളക്ടർ ജെറോമിക് ജോർജ്, ജില്ലാ ജഡ്ജും കെൽസ മെമ്പർ സെക്രട്ടറിയുമായ കെ.ടി.നിസാർ അഹമ്മദ്, പ്രിസൺസ് ആൻഡ് കറക്ഷണൽ സർവീസസ് ഡയറക്ടർ ജനറൽ ബൽറാം കുമാർ ഉപാദ്ധ്യായ്, ഭോപ്പാൽ നാഷണൽ ജുഡിഷ്യൽ അക്കാഡമി മുൻ ഡയറക്ടർ ജി.മോഹൻ കുമാർ, ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല അസിസ്റ്റന്റ് പ്രൊഫസർ രേഷ്മ ഭരദ്വാജ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |