തിരുവനന്തപുരം: തോപ്പിൽ ഭാസി അനുസ്മരണവും അവാർഡ് സമർപ്പണവും തിരുവനന്തപുരം ജോയിന്റ് കൗൺസിൽ ഹാളിൽ 8 ന് വൈകിട്ട് 4 ന് സി.പി.ഐ സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും.ഈ വർഷത്തെതോപ്പിൽ ഭാസി അവാർഡ് പത്രപ്രവർത്തകൻ സുജിത് നായർക്ക് നൽകും. 33,333 രൂപ ക്യാഷ് അവാർഡും കാരയ്ക്കാമണ്ഡപം വിജയകുമാർ രൂപകൽപ്പന ചെയ്ത ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ്
തോപ്പിൽ ഭാസി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ അവാർഡ്.ഫൗണ്ടേഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ
അദ്ധ്യക്ഷത വഹിക്കും.മന്ത്രി ജി.ആർ.അനിൽ തോപ്പിൽ ഭാസി അനുസ്മരണ പ്രഭാഷണം നടത്തും.അവാർഡ് സമർപ്പണം കാനം രാജേന്ദ്രൻ നിർവഹിക്കും.ഫൗണ്ടേഷൻ സെക്രട്ടറി ഡോ.വള്ളിക്കാവ് മോഹൻദാസ്,സി.പി.ഐ. തിരുവനന്തപുരം ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, ജോയിന്റ് കൗൺസിൽ സെക്രട്ടറി ജയചന്ദ്രൻ കല്ലിംഗൽ, ഫൗണ്ടേഷൻ എക്സിക്യുട്ടീവ് അംഗങ്ങളായ കെ.ദിലീപ് കുമാർ, അഡ്വ.എ.ഷാജഹാൻ,അഡ്വ. എം.എ.ഫ്രാൻസിസ് ,എൻ.സുകുമാരപിള്ള എന്നിവർ സംസാരിക്കും.തോപ്പിൽ ഭാസി രചിച്ച നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകത്തിന്റെ എഴുപത് വർഷങ്ങളുടെ ആഘോഷവും ചടങ്ങിൽ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |