ചിറയിൻകീഴ്: വിദേശത്തേക്ക് ഒളിവിൽ കടന്ന വധശ്രമക്കേസിലെ പ്രതി രണ്ടുവർഷത്തിന് ശേഷം നെടുമ്പാശ്ശേരി എയർപോർട്ടിൽ പിടിയിലായി. കൊല്ലം മയ്യനാട് ഫ്ലോഡേയിൽ വീട്ടിൽ ഫെബിനാണ് (28) പിടിയിലായത്. 2020ൽ ചിറയിൻകീഴ് പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ള വധശ്രമക്കേസിലെ രണ്ടാം പ്രതിയായ ഇയാൾ കുറ്റകൃത്യത്തിന് ശേഷം വിദേശത്തേക്ക് ഒളിച്ചു കടക്കുകയായിരുന്നു. ഇത് മനസിലാക്കി പൊലീസ് ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചു. നാട്ടിലേക്ക് രഹസ്യമായി വന്ന ഫെബിനെ നെടുമ്പാശ്ശേരി എമിഗ്രേഷനിൽ തടഞ്ഞുവയ്ക്കുകയും ചിറയിൻകീഴ് പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ശാലു ഡി.ജെ, ജൂനിയർ സബ് ഇൻസ്പെക്ടർ ശ്രീജിത്ത്.ബി, സി.പി.ഒ നൂറുൽ അമീൻ, സി.ഒ ബിനു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം നെടുമ്പാശ്ശേരിയിൽ എത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |