തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ 2022 ലോകകപ്പ് ഫുട്ബാളിനോടനുബന്ധിച്ച് പ്രതീകാത്മകമായി പ്രീ വേൾഡ് കപ്പ് ഫുട്ബാൾ മത്സരം സംഘടിപ്പിച്ചു. വേൾഡ് കപ്പിൽ പങ്കെടുക്കുന്ന രാജ്യങ്ങളുടെ ജേഴ്സിയണിഞ്ഞ് പ്രമുഖ ടീമുകൾ അണിനിരന്നു. ജില്ലാകമ്മിറ്റി അംഗങ്ങൾ, ജില്ലയിലെ 19 ബ്ലോക്ക് കമ്മിറ്റി അംഗങ്ങൾ, മേഖലാ ഭാരവാഹികൾ എന്നിവർ വിവിധ ടീമുകളുടെ ഭാഗമായി.
തിരുവനന്തപുരം സ്പോർട്ടീവ് അരീന സ്റ്റേഡിയത്തിൽ നടന്ന മത്സരങ്ങളുടെ ഉദ്ഘാടനം മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവഹിച്ചു.ഡി.വൈ.എഫ്.ഐ മുൻ സംസ്ഥാന ട്രഷറർ കെ.എസ്.സുനിൽ കുമാർ,ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി ഡോ.ഷിജുഖാൻ, പ്രസിഡന്റ് വി.അനൂപ്, ജില്ലാട്രഷറർ വി.എസ്.ശ്യാമ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ.എം.അൻസാരി,നിതിൻ എസ്.എസ്, എൽ.എസ്.ലിജു, ജില്ലാ വൈ.പ്രസിഡന്റുമാരായ കെ.സജീവ്,എസ്.ഷാഹിൻ, ജോ.സെക്രട്ടറി ആർ.ഉണ്ണികൃഷ്ണൻ,ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ രേവതി ടി.എസ്,വിഷ്ണു ചന്ദ്രൻ,ആദർശ് എസ്.ബി, ലെനിൻരാജ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |