തിരുവനന്തപുരം: കേബിൾ ടിവി ഓപ്പറേറ്റർമാരുടെ ട്രങ്ക് ലൈനുകൾ, ഡിസ്ട്രിബ്യൂഷൻ, സർവീസ് ലൈനുകൾ എന്നിവയ്ക്കു പ്രത്യേകം നിരക്ക് ഈടാക്കാനുള്ള വൈദ്യുതി ബോർഡിന്റെ തീരുമാനത്തിനെതിരെ മുഖ്യമന്ത്രി, വൈദ്യുത മന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിൽ പട്ടത്തെ കെ.എസ്.ഇ.ബി ആസ്ഥാനത്തേക്ക് ഇന്ന് രാവിലെ മാർച്ചും ധർണയും നടത്തുമെന്ന് കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. സി.ഐ.ടി.യു സംസ്ഥാന ട്രഷറർ പി.നന്ദകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. എം.വിൻസെന്റ് എം.എൽ.എ, സി.പി.ഐ ജില്ലാസെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ്, കോൺഫെഡറേഷൻ ഒഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് ദേശീയ സെക്രട്ടറി എസ്.എസ്.മനോജ്, വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് എൻ.സുധീന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കുമെന്ന് കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന ട്രഷറർ പി.എസ്.സിബി, സംസ്ഥാന എക്സിക്യുട്ടീവ് അംഗങ്ങളായ ബിനു ശിവദാസ്, വി.എസ്.ജ്യോതികുമാർ, കെ.ബി.ബിജുകുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |