മലപ്പുറം: മന്ത്രവാദത്തിന്റെ മറവിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. മൂന്നിയൂർ ആലിൻചുവട് പാറേക്കാവ് സ്വദേശി പുന്നശ്ശേരി സുബ്രഹ്മണ്യൻ എന്ന ബാബുവിനെ (43) ആണ് തിരൂരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് ദിവസം മുമ്പ് യുവതിയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയായിരുന്നു പീഡനശ്രമം. വിവിധ അസുഖങ്ങളുടെ ചികിത്സയ്ക്കായാണ് പരാതിക്കാരിയും കുടുംബവും ഇവിടെയെത്തിയത്. യുവതിക്കും സഹോദരനും കൈവിഷം ബാധിച്ചതിനാലാണ് അസുഖങ്ങൾ മാറാത്തതെന്നാണ് പ്രതി പറഞ്ഞത്. ആദ്യം സഹോദരനെ റൂമിലേക്ക് വിളിച്ചുവരുത്തി വയറ്റിൽ പാത്രം വച്ച് ചികിത്സിച്ച് കൈവിഷമെന്ന് പറഞ്ഞ് ഒരു കറുത്ത വസ്തു കുടുംബാംഗങ്ങളെ കാണിച്ചുകൊടുത്തു. പിന്നാലെ പരാതിക്കാരിയെ റൂമിലേക്ക് തനിച്ച് വിളിപ്പിച്ചു. തുടർന്ന് പീഡിപ്പിക്കാൻ ശ്രമിച്ചതോടെ പരാതിക്കാരി ബഹളം വച്ചു. വർക്ക് ഷോപ്പ് തൊഴിലാളിയായിരുന്ന ഇയാൾ വ്യജസിദ്ധൻ ചമഞ്ഞായിരുന്നു പ്രവർത്തിച്ചിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |