തിരുവനന്തപുരം: കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ വാർഷിക സമ്മേളനം 13, 14, 15 തീയതികളിലായി കരുമം ശ്രീവിനായക ഓഡിറ്റോറിയത്തിൽ നടക്കും.14ന് രാവിലെ 9.30ന് മന്ത്രി വി.ശിവൻകുട്ടി സമ്മേളനം ഉദ്ഘാടനം നിർവഹിക്കും.കെ.എസ്.ടി.എ ജില്ലാ പ്രസിഡന്റ് സിജോവ് സത്യൻ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മുൻ മേയർ സി. ജയൻബാബു, കെ.എസ്.ടി.എ ജനറൽ സെക്രട്ടറി എൻ.ടി ശിവരാജൻ, സംസ്ഥാന സെക്രട്ടറിമാരായ എ. നജീബ്, പി.ജെ ബിനീഷ്, സംസ്ഥാന കമ്മിറ്റി അംഗം ബിജു തുടങ്ങിയവർ പങ്കെടുക്കും. വൈകിട്ട് 5ന് നടക്കുന്ന പൊതുസമ്മേളനം സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്യും.സി.പി.എം ജില്ലാ സെക്രട്ടറി വി.ജോയി എം.എൽ.എ, കെ.എസ്.ടി.എ സംസ്ഥാന എക്സിക്യുട്ടീവ് എം.എസ് പ്രശാന്ത്, സംസ്ഥാന കമ്മിറ്റിയംഗം ബി.എം.ശ്രീലത, ജില്ലാ ജോയിന്റ് സെക്രട്ടറി എസ്.ജവാദ് തുടങ്ങിയവർ പങ്കെടുക്കും. 15ന് വിദ്യാഭ്യാസ സാംസ്കാരിക സമ്മേളനം മുൻ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും.കെ.എസ്.ടി.എ ജില്ലാ വൈസ് പ്രസിഡന്റ് ആർ. ഷിബു അദ്ധ്യക്ഷത വഹിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |