തിരുവനന്തപുരം: ഇരുപത്തിയഞ്ചാം വാർഷികാഘോഷം തുടക്കമിട്ട് മൂന്ന് ലക്ഷം അയൽക്കൂട്ടങ്ങളിലും 26ന് 'ചുവട് 2023' എന്ന പേരിൽ അയൽക്കൂട്ട സംഗമം സംഘടിപ്പിക്കും.മേയ് 17ന് പൂർത്തിയാക്കുന്ന വിധത്തിൽ വൈവിദ്ധ്യമാർന്ന കർമ്മ പരിപാടികൾക്കാണ് കുടുംബശ്രീ തുടക്കമിടുന്നത്.അയൽക്കൂട്ട സംഗമത്തിന്റെ ഭാഗമായി 26ന് എല്ലാ അയൽക്കൂട്ടങ്ങളിലും രാവിലെ 8ന് ദേശീയ പതാക ഉയർത്തും.അതിനുശേഷം അംഗങ്ങൾ ഒരുമിച്ച് കുടുംബശ്രീ യൂട്യൂബ് ചാനൽ വഴി അയൽക്കൂട്ട സംഗമസന്ദേശം കാണും. അയൽക്കൂട്ട യോഗത്തിൽ ചുവട് 2023 പ്രത്യേക അജൻഡയായി ഉൾപ്പെടുത്തി മുന്നൊരുക്ക പ്രവർത്തനം നടത്തുന്നതിന് അയൽക്കൂട്ടങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിൽ ജില്ലാ, സി.ഡി.എസ്, എ.ഡി.എസ്, അയൽക്കൂട്ടതലങ്ങളിൽ നടന്നുവരുന്ന പരിശീലന പരിപാടികളും കാമ്പെയിൻ പ്രവർത്തനങ്ങളും 22ന് പൂർത്തിയാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |