പാലോട്: എസ്.എൻ.ഡി.പി നെടുമങ്ങാട് യൂണിയന്റെ നിയന്ത്രണത്തിലുള്ള ജവഹർ കോളനി ശാഖയിലെ നവീകരിച്ച പ്രാർത്ഥന മന്ദിരത്തിന്റെയും മൂന്നാമത് ഗുരുദേവ പ്രതിഷ്ഠാ വാർഷികവും ബുധനാഴ്ച രാവിലെ 10ന് നെടുമങ്ങാട് യൂണിയൻ പ്രസിഡന്റ് എ.മോഹൻദാസിന്റെ അദ്ധ്യക്ഷതയിൽ ഡി.കെ.മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്യും.സ്വാമി സൂക്ഷ്മാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും.നെടുമങ്ങാട് യൂണിയൻ സെക്രട്ടറി നെടുമങ്ങാട് രാജേഷ്,ഗോപാലൻറൈറ്റ്,ഗീതാ പ്രിജി, ഗിരിപ്രസാദ്,ഡോ.എസ്.അജീഷ് കുമാർ,ഡോ.പി.എൻ.ഷൈജു,എസ്.ലതാകുമാരി,കൃഷ്ണ റൈറ്റ്, നന്ദിയോട് രാജേഷ്,രതീഷ് പ്ലാത്തറ,എൻ.പ്രദീപ്,എസ്.അജയകുമാർ എന്നിവർ പങ്കെടുക്കും.വൃന്ദാവനം എസ്.ശിവൻകുട്ടിയുടെ സ്മരണാർത്ഥം അദ്ദേഹത്തിന്റെ കുടുംബമാണ് പ്രാർത്ഥനാ മന്ദിരം നിർമ്മിച്ച് നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |