തിരുവനന്തപുരം: കേരള സ്റ്റേറ്റ് പെൻഷണേഴ്സ് യൂണിയൻ മുടവൻമുകൾ യൂണിറ്റിന്റെ 31ാം വാർഷികം മുടവൻമുകൾ എൽ.പി.എസ് ഓഡിറ്റോറിയത്തിൽ എഴുത്തുകാരൻ പ്രൊഫ.ബി.രാജീവൻ ഉദ്ഘാടനം ചെയ്തു. തിരക്കഥാകൃത്ത് കൃഷ്ണ പൂജപ്പുര, യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം ഡി.ആർ.ലളിതാംബികാദേവി, ജില്ലാകമ്മിറ്റി അംഗം ജി.രവീന്ദ്രൻ പിള്ള,ബ്ളോക്ക് പ്രസിഡന്റ് എസ്.കെ.പദ്മകുമാരൻ നായർ, ബ്ളോക്ക് സെക്രട്ടറി സാബു അലക്സ്,അഡ്വ.കെ.വിശ്വനാഥൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി പി.ബി.വേണുനാഥ് റിപ്പോർട്ടും കെ.രാമചന്ദ്രൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.ഭാരവാഹികളായി എസ്.വിജയൻ നായർ പ്രസിഡന്റ്), പി.ബി.വേണുനാഥ് (സെക്രട്ടറി), കെ.രാമചന്ദ്രൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |