SignIn
Kerala Kaumudi Online
Thursday, 19 September 2024 1.32 AM IST

ബൈപ്പാസിലെ അപകടം: ജനകീയ പ്രതിഷേധ കൂട്ടായ്‌മ

Increase Font Size Decrease Font Size Print Page
1

വിഴിഞ്ഞം: ബൈപ്പാസിൽ ബൈക്ക് റേസിംഗ് തടയുക, വാഴമുട്ടത്തിനും ചുടുകാടിനും ഇടയിൽ അണ്ടർപാസ് നിർമ്മിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് നടത്തിയ പ്രതിഷേധ കൂട്ടായ്‌മ സംഗീത സംവിധായകൻ ഡോ.വാഴമുട്ടം ചന്ദ്രബാബു ഉദ്ഘാടനം ചെയ്‌തു. പനത്തുറ പി. ബൈജു അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ സത്യവതി,ഡോ.പാച്ചല്ലൂർ അശോകൻ,എംഅനിൽകുമാർ, പാറവിള വിജയകുമാർ, എസ്.പ്രശാന്തൻ,ഡി.സിജോയ്,ലെവൻബാബു,എസ്.ഉദയരാജ്,ആർ.അഭിലാഷ്, ബി.ശിവപ്രസാദ്. ഡി.ജയകുമാർ,തമ്പി കടനട എന്നിവർ സംസാരിച്ചു. തകരാറിലായ വാഴമുട്ടത്തെ ട്രാഫിക് സിഗ്നൽ പ്രവർത്തിപ്പിക്കുക, ചുടുകാട് ക്ഷേത്ര മീഡിയനിൽ സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കുക. വെള്ളാർ മുതൽ ചുടുകാട് വരെ ട്രാഫിക് കാമറ സ്ഥാപിക്കുക, ബൈപ്പാസിൽ ടോൾ പ്ലാസ മുതൽ വാഴമുട്ടം വരെ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളും കൂട്ടായ്‌മ ഉന്നയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THIRUVANANTHAPURAM, BYEPASS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.