തൃശൂർ: സാഹിത്യകാരനും പ്രക്ഷേപകനും ദൂരദർശൻ ഡയറക്ടറുമായിരുന്ന സി.പി. രാജശേഖരന്റെ നാലാം ചരമവാർഷികത്തോട് അനുബന്ധിച്ച് സി.പി.ആർ ഫൗണ്ടേഷൻ 17നു ഷോർട്ട് ഫിലിം ഫെസ്റ്റ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.
സാഹിത്യ അക്കാഡമി ഹാളിൽ രാവിലെ ഒമ്പതു മുതൽ 24 ഹ്രസ്വചിത്രങ്ങൾ പ്രദർശിപ്പിക്കും. മികച്ച സംവിധായകൻ, തിരക്കഥാകൃത്ത്, നടൻ, നടി എന്നിവർക്ക് 10,000 രൂപയും സി.പി.ആർ അവാർഡും സമ്മാനിക്കും. മികച്ച സിനിമാറ്റോഗ്രഫി, എഡിറ്റിംഗ്, ബാലനടൻ, ബാലനടി, പശ്ചാത്തല സംഗീതം, രണ്ടാമത്തെ മികച്ച ചിത്രം, സംവിധാനം, തിരക്കഥ എന്നിവയ്ക്കും അവാർഡുകൾ നൽകും.
വൈകിട്ട് അഞ്ചിന് സംവിധായകൻ തരുൺ മൂർത്തിയും നിർമാതാവ് സന്ദീപ് സേനനും ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തിൽ സായ് നായർ, പ്രൊഫ. വി.പി. ജോൺസ്, ജോയ് മണ്ണൂർ, പി.എം.എം. ഷെരീഫ്, രാജ് കീർത്തി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |