തൃശൂർ: കേന്ദ്ര വസ്ത്ര മന്ത്രാലയത്തിന്റെ കീഴിലെ ഡെവലപ്മെന്റ് കമ്മിഷണർ ഒഫ് ഹാൻഡിക്രാഫ്റ്റ്സിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ദേശീയ കരകൗശല മേള ക്രാഫ്റ്റ് ബസാർ 2023 മൂന്ന് മുതൽ 12 വരെ തൃശൂർ മുനിസിപ്പൽ കോർപറേഷൻ മൈതാനിയിൽ നടക്കും. ഇന്ത്യയിലെ 20ൽപരം സംസ്ഥാനങ്ങളിൽ നിന്ന് 200 ഓളം കരകൗശല വിദഗ്ദ്ധർ പങ്കെടുക്കും. മൂന്നിന് വൈകീട്ട് മൂന്നിന് മേയർ എം.കെ.വർഗീസ് മേള ഉദ്ഘാടനം ചെയ്യും. തൃശൂർ ഹാൻഡിക്രാഫ്റ്റ്സ് സർവീസ് സെന്റർ അസി. ഡയറക്ടർ ഡോ.സജി പ്രഭാകരൻ അദ്ധ്യക്ഷത വഹിക്കും. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ.എസ്.കൃപകുമാർ ആദ്യ വിൽപ്പന നടത്തും. രാവിലെ 11 മുതൽ രാത്രി ഒമ്പത് വരെ 100 കരകൗശല സ്റ്റാളുകളിൽ കരകൗശല പ്രദർശനവും വിൽപ്പനയും ഒരുക്കും. കുടുംബശ്രീ ജില്ലാ മിഷൻ പ്രകൃതി സൗഹൃദ ഉൽപന്നങ്ങളുടെ പത്ത് സ്റ്റാൾ ഒരുക്കുന്നുണ്ട്. ഇന്ത്യൻ കോഫി ഹൗസ് ഫുഡ് പവലിയൻ ഒരുക്കും. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡാണ് മേളയുടെ സംഘാടകർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |