'വ്യാജ പ്രചാരണം അന്വേഷിക്കണം'

Thursday 14 May 2026 12:00 AM IST
1

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രപരിസരത്തെ കുടിവെള്ളസ്രോതസ്സുകൾ മലിനമാണെന്നും ഹോട്ടലുകളിൽനിന്ന് ഭക്ഷണം കഴിക്കരുതെന്നുമുള്ള പ്രചാരണം ശരിയല്ലെന്നും ഭക്തർ തെറ്റിദ്ധരിക്കരുതെന്നും ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ യോഗം അറിയിച്ചു. വ്യാജ പ്രചാരണത്തെപ്പറ്റി സമഗ്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. യോഗം സംസ്ഥാന ട്രഷറർ സി.ബിജുലാൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഒ.കെ.ആർ.മണികണ്ഠൻ അദ്ധ്യക്ഷനായി. ജി.കെ. പ്രകാശ്, രവീന്ദ്രൻ നമ്പ്യാർ, എൻ.കെ. രാമകൃഷ്ണൻ, കെ.പി. സുന്ദരൻ, ഒ.കെ.നാരായണൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു.