
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയക്കിടെ വയറ്റിൽ കുടുങ്ങിയ കത്രികയുമായി 5 വർഷം ദുരിതജീവിതം നയിച്ച പുന്നപ്ര സ്വദേശിനി ഉഷ ജോസഫിന്റെ മുടങ്ങിക്കിടന്ന വീടുപണി പുനരാരംഭിച്ചു. കെ.സി.വേണുഗോപാൽ എം.പി.യുടെ നിർദ്ദേശപ്രകാരം കോൺഗ്രസ് പുന്നപ്ര കിഴക്ക് മണ്ഡലം കമ്മിറ്റി മുൻകൈയെടുത്താണ് വീടിന്റെ തുടർജോലികൾ നടത്തുന്നത്. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഹസൻ എം.പൈങ്ങാമഠം വീടിന്റെ കട്ടിളവെയ്പ് നിർവഹിച്ചു. പി.ഉണ്ണികൃഷ്ണൻ, പി.എ.കുഞ്ഞുമോൻ, പി.രങ്കനാഥൻ, എസ്.ഗോപകുമാർ, യയോധരൻ എന്നിവർ പങ്കെടുത്തു. ഉഷയുടെ വയറ്റിൽ കുടുങ്ങിയ കത്രിക നീക്കം ചെയ്യാൻ അമൃത ആശുപത്രിയിൽ ശസ്ത്രക്രിയ നടത്താൻ സഹായം ചെയ്തതും കെ.സി.വേണുഗോപാൽ എം.പി ആയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |