SignIn
Kerala Kaumudi Online
Thursday, 14 May 2026 1.32 AM IST

കളിക്കൂട്ടം ജില്ലാതല പരിശീലന ക്യാമ്പ്

Increase Font Size Decrease Font Size Print Page
Add as a preferred source on Google

​ആലപ്പുഴ :കുടുംബശ്രീ ജില്ലാമിഷന്റെ ആഭിമുഖ്യത്തിൽ ബാലസഭ ജില്ലാ റിസോഴ്സ് പേഴ്സൺ മാർക്ക് കളിക്കൂട്ടം ജില്ലാതല പരിശീലന ക്യാമ്പ് 'ഫെസ്റ്റീവ' കലവൂർ സോഷ്യോ എക്കണോമിക് യൂണിറ്റിൽ സംഘടിപ്പിച്ചു. കുട്ടികളിലെ സർഗ്ഗാത്മകതയും നേതൃപാടവവും വളർത്തുന്നതിനായി സംഘടിപ്പിച്ച ക്യാമ്പിന്റെ ഉദ്ഘാടനം കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ എസ്.രഞ്ജിത്ത് നിർവഹിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ബാലസഭ റിസോഴ്സ് പേഴ്സൺമാർ പരിശീലന പരിപാടിയിൽ പങ്കെടുത്തു. കുട്ടികളുടെ മാനസികവും ശാരീരികവുമായ വളർച്ചയ്ക്ക് ഉതകുന്ന വിവിധ വിനോദോപാധികളും വിജ്ഞാനപ്രദമായ സെഷനുകളും ക്യാമ്പിന്റെ ഭാഗമായി ഒരുക്കി. കുടുംബശ്രീ അസി. ജില്ലാ മിഷൻ കോർഡിനേറ്റർ മുഹമ്മദ്‌ അഫ്സൽ, ജില്ലാ മിഷൻ പ്രോഗ്രാം മാനേജർ മോൾജി ഖാലിദ്,സംസ്ഥാന പരിശീലകരായ ജയൻ പി.ടി, രേവതി കെ.ആർ, ജില്ലയിലെ ബ്ലോക്ക് റിസോഴ്സ് പേഴ്സൺമാർ,ബ്ലോക്ക് കോർഡിനേറ്റർമാർ തുടങ്ങിയവർ പങ്കെടുത്തു.

Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA, SA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL