കെ.എസ്.ആർ.ടി.സി പെൻഷനേഴ്‌സ് സമ്മേളനം

Friday 22 May 2026 12:00 AM IST

തൃശൂർ: കെ.എസ്.ആർ.ടി.സി.യിൽ 2011ലെ തോതിൽ തുടരുന്ന പെൻഷൻ അടിയന്തരമായി പരിഷ്‌കരിക്കണമെന്ന് കെ.എസ്.ആർ.ടി.സി പെൻഷനേഴ്‌സ് ഓർഗനൈസേഷൻ ആവശ്യപ്പെട്ടു. മറ്റ് സർക്കാർ വിഭാഗങ്ങൾക്ക് 10, 11 ശമ്പളക്കമ്മീഷൻ ആനുകൂല്യങ്ങൾ ലഭിച്ചിട്ടും ട്രാൻസ്‌പോർട്ട് പെൻഷൻകാരെ അവഗണിക്കുകയാണെന്ന് കുറ്റപ്പെടുത്തി. ആവശ്യങ്ങൾ ഉന്നയിച്ച് നാളെ തൃശൂർ റീജ്യണൽ ഓഡിറ്റോറിയത്തിൽ സംഘടനയുടെ 46ാം സംസ്ഥാന സമ്മേളനം ചേരും. തുച്ഛമായ പെൻഷനാണ് വിതരണം ചെയ്യുന്നത്. ഏഴ് വർഷമായി ഓണം ഉത്സവബത്തയും ക്ഷാമാശ്വാസവും കുടിശികയാണ്. പ്രതിമാസ പെൻഷൻ വിതരണവും അനിശ്ചിതത്വത്തിലായെന്ന് പി. മുരളീധരൻ പിള്ള, അഡ്വ.പി.എ. മുഹമ്മദ് അഷ്‌റഫ്, എ.കെ. ശ്രീകുമാർ എന്നിവർ പറഞ്ഞു.