പുനർജ്വാല ക്യാമ്പയിൻ
Friday 22 May 2026 12:45 AM IST
തൃശൂർ: കുടുംബശ്രീയുടെ 'പുനർജ്വാല' കാമ്പയിന്റെ ഭാഗമായി തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലെ നോൺ ഫാം ടീമുകൾക്കായി സംഘടിപ്പിച്ച റീജ്യണൽ തല ശിൽപ്പശാല ജില്ലാ മിഷൻ കോ ഓർഡിനേറ്റർ അഭിജിത് കെ. ദീപക് ഉദ്ഘാടനം ചെയ്തു. നോൺ ഫാം മേഖലയിലെ സംരംഭ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുക, സംരംഭങ്ങളുടെ സ്ഥിരതയും വിപണന സാദ്ധ്യതകളും വർദ്ധിപ്പിക്കുക, പുതുമയാർന്ന സംരംഭ ആശയങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയായിരുന്നു ശിൽപ്പശാല. സംരംഭ വികസനം, വിപണി സാദ്ധ്യതകൾ, ധനകാര്യ മാനേജ്മെന്റ്, കൂട്ടായ പ്രവർത്തനങ്ങളുടെ പ്രാധാന്യം തുടങ്ങിയ വിഷയങ്ങളിൽ സംഘടിപ്പിച്ച സംവാദങ്ങളിൽ വിദഗ്ദ്ധർ പങ്കെടുത്തു.