രാജീവ് ഗാന്ധി ഇച്ചാശക്തിയുടെ പ്രതീകം

Friday 22 May 2026 12:46 AM IST
രാജീവ് ഗാന്ധിയുടെ 35 - ാം രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി ഡി.സി.സി യിൽ സംഘടിപ്പിച്ച അനുസ്മരണം അഡ്വ. ജോസഫ് ടാജറ്റ് ഉദ്ഘാടനം ചെയ്യുന്നു

തൃശൂർ: അസാധ്യമായത് പലതും സാധ്യമാക്കിയ ഇച്ഛാശക്തിയുടെ പ്രതീകമാണ് രാജീവ് ഗാന്ധിയെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ്. രാജീവ് ഗാന്ധിയുടെ 35-ാം രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി ഡി.സി.സി യിൽ സംഘടിപ്പിച്ച പുഷ്പാർച്ചനയും അനുസ്മരണവും നിർവഹിക്കുകയായികുന്നു അദ്ദേഹം. ഒ.അബ്ദുറഹിമാൻകുട്ടി , ടി.വി.ചന്ദ്രമോഹൻ, കെ.വി ദാസൻ, സുനിൽ അന്തിക്കാട്, രാജേന്ദ്രൻ അരങ്ങത്ത്, ജോസഫ് ചാലിശ്ശേരി, എം.കെ.അബ്ദുൾ സലാം, സി.ഒ.ജേക്കബ്, കെ.കെ.ബാബു, കെ.എച്ച്.ഉസ്മാൻ ഖാൻ, സജീവൻ കുരിയച്ചിറ, കല്ലൂർ ബാബു,എൻ.ആർ.സതീശൻ, കെ.ബി.ജയറാം, സുബി ബാബു,കെ.പി. രാധാകൃഷ്ണൻ, സന്തോഷ് ഐത്താടൻ, ഗിന്നാസ് സത്താർ ആദൂർ എന്നിവർ സംസാരിച്ചു.