വിദ്യാർത്ഥികളുമായി സംവദിച്ച് കളക്ടർ
Thursday 04 June 2026 12:00 AM IST
തൃശൂർ: മീറ്റ് യുവർ കളക്ടർ 2.0 അഞ്ചാം അധ്യായത്തിൽ എസ്.ബി. ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥികളുമായി ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ സംവദിച്ചു. ഭരണകൂടം സംഘടിപ്പിച്ച പരിപാടിയിൽ സ്‌കൂളിലെ 20ലേറെ അദ്ധ്യാപകരും വിദ്യാർത്ഥികളും പങ്കാളികളായി. പുതിയ തലമുറയുടെ സാമൂഹിക ഉത്തരവാദിത്തബോധം വർദ്ധിപ്പിക്കാനും അവരെ മുഖ്യധാരയിലെത്തിക്കാനും ഇത്തരം സംവാദങ്ങൾ സഹായകരമാണെന്ന് ജില്ലാ കളക്ടർ പറഞ്ഞു. വിദ്യാർത്ഥി തയ്യാറാക്കിയ ഡിജിറ്റൽ ആർട്ട് കളക്ടർക്ക് ഉപഹാരമായി നൽകിയാണ് പരിപാടി തുടങ്ങിയത്. വിവിധ വിഷയങ്ങളിൽ കുട്ടികൾ ഉന്നയിച്ച ചോദ്യങ്ങൾക്ക് അവർ മറുപടി നൽകി.