അമലയിൽ പീഡിയാട്രിക് റൂമറ്റോളജി ശില്പശാല

Thursday 04 June 2026 12:01 AM IST
അമല മെഡിക്കൽ കോളേജിൽ പീഡിയാട്രിക് റൂമറ്റോളജിയെ കുറിച്ച് നടത്തിയ ശില്പശാലയുടെ ഉദ്ഘാടനം ഡയറക്ടർ ഫാ. ജൂലിയസ് അറക്കൽ നിർവഹിക്കുന്നു

തൃശൂർ : അമല മെഡിക്കൽ കോളേജിൽ പീഡിയാട്രിക് റൂമറ്റോളജിയെ കുറിച്ച് നടത്തിയ ശില്പശാലയുടെ ഉദ്ഘാടനം അമല ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ നിർവഹിച്ചു. ഐ.എ.പി തൃശൂർ പ്രസിഡന്റ് ഡോ. കെ.ആർ മുകേഷ്, നാഷണൽ ഇലക്ട്രഡ് ബോർഡ് മെമ്പർ ഡോ. പി. രാകേഷ്, മെഡിക്കൽ സൂപ്രണ്ട് ഡോ.രാജേഷ് ആന്റോ, അമൃത ഹോസ്പിറ്റലിലെ പീഡിയാട്രിക് റൂമറ്റോളജിസ്റ്റ് ഡോ.സുമ ബാലൻ, പീഡിയാട്രിക് വിഭാഗം മേധാവി ഡോ.കല്യാണി പിള്ള, ഡോ. ഷിജി ജോസഫ്, അസിസ്റ്റന്റ് പ്രൊഫ. ഡോ. അരുൺ രവി എന്നിവർ പ്രസംഗിച്ചു.